ഓപ്പോ ആര്‍17 പ്രോയില്‍ അര മണിക്കൂര്‍ കൊണ്ട് 92 ശതമാനം ചാര്‍ജിങ്

ടെക് ഡസ്ക്
Monday, December 3, 2018

ഓപ്പോ ആര്‍17 പ്രോ സ്മാര്‍ട്‌ഫോണില്‍ വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുപ്രകാരം അര മണിക്കൂര്‍ കൊണ്ട് 92 ശതമാനം ചാര്‍ജിങ് ലഭ്യമാകുമെന്നാണ് വാദം. ഡിസംബര്‍ 4നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഫെസിലിറ്റിയും ഫോണിലുണ്ട്. 3,600 എംഎഎച്ചാണ് ബാറ്ററി. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 25 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.

 

×