Advertisment

ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന് വിലകുറച്ചു 

author-image
സത്യം ഡെസ്ക്
Updated On
New Update

ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത സമയത്ത് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഡിവൈസ് ലഭ്യമായിരുന്നത്. ബേസ് വേരിയന്റിൽ 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഹൈ എൻഡ് വേരിയന്റിന് 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഉള്ളത്. രണ്ടാമത്തെ വേരിയന്റ് ഇതുവരെ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടില്ല. ഇന്ത്യയിൽ ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള എൻട്രി ലെവൽ മോഡലിന് 31,990 രൂപയായിരുന്നു. ഈ ഡിവൈസ് ഇപ്പോൾ 29,990 രൂപയ്ക്ക് ലഭ്യമാണ്.

Advertisment

publive-image

ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന് വിലകുറച്ചു. 2,000 രൂപയാണ് കമ്പനി കുറച്ചത്. ഇതിനൊപ്പം ഈ ഡിവൈസിന്റെ 256 ജിബി സ്റ്റോറേജ് സ്പെസുള്ള പുതിയൊരു വേരിയന്റും കമ്പനി അവതരിപ്പിച്ചു. ഈ ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട സെൽഫി ക്യാമറകളും പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

വിലയിലെ പുതിയ മാറ്റം ഓൺലൈൻ റീട്ടെയിലറായ ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലും പ്രതിഫലിക്കുന്നുണ്ട്. ഓഫ്ലൈൻ മാർക്കറ്റിലും ഈ ഡിവൈസിന് വില കുറഞ്ഞിട്ടുണ്ട്. ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്ത് 29,990 രൂപയായിരുന്നു വില. ജിഎസ്ടി നിരക്ക് വർധിപ്പിച്ചതോടെ ഡിവൈസിന്റെ വിലയും വർധിപ്പിച്ചു. ഏപ്രിലിലെ വില വർധനവോടെയാണ് ഡിവൈസിന് 31,990 രൂപയായത്.

oppo reno oppo reno 3
Advertisment