Advertisment

പൊതുപരിപാടികള്‍ അറിയാന്‍ ഇനി ഗൂഗിള്‍ മാപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പൊതുപരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാനുള്ള പുതിയ സംവിധാനം നിലവില്‍ വരുന്നു. ആന്‍ഡ്രോയിഡ് ഉപേയാക്താക്കള്‍ക്ക് വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ സംവിധാനം. പരിപാടിയുടെ പേര്, സ്ഥലം, തിയതി തുടങ്ങിയ വിവരങ്ങള്‍ ഉപേയാക്താക്കള്‍ക്ക് ഇതിലൂടെ പങ്കു വെയ്ക്കാന്‍ സാധിക്കും. ഇതോടൊപ്പം പരിപാടിയുടെ ചിത്രങ്ങളും ചേര്‍ക്കാം.

ഇതിലൂടെ ഒരോ പ്രദേശത്തും നടക്കുന്ന പൊതുപരിപാടികള്‍ ഉപയോക്താക്കള്‍ക്ക് മാപ്പില്‍ നോക്കി അറിയാന്‍ സാധിക്കും. അതുവഴി താല്‍പര്യമുള്ള പരിപാടികള്‍ തിരഞ്ഞെടുത്ത് കാണാനുമുള്ള അവസസരം കൂടിയാണ് ഗൂഗിള്‍ മാപ്പ് നല്‍കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കുള്ള റൂട്ടും മാപ്പില്‍ ലഭ്യമാകും.ഇതോടെ റൂട്ട് കാണിച്ചു തരുന്ന ആപ്പ് എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നിങ്ങള്‍ എവിടെ പോണം എന്ന് പറഞ്ഞു തരുന്ന ആപ്പായി കൂടി മാറുകയാണ് ഗൂഗിള്‍മാപ്പ്.

Advertisment