Advertisment

കാര്‍ഷിക ബില്‍; ലോക്‌സഭയിലും പ്രതിഷേധം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ബില്‍ തിരികെ വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ തയ്യാറായാല്‍ സഭ തുടരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

എന്നാല്‍ ലോക്‌സഭയില്‍ അഞ്ചു മണിക്കൂര്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ബില്‍ രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയിലെ വിഷയങ്ങള്‍ കോര്‍ത്തിണക്കി ലോക്‌സഭയില്‍ വിഷയം ഉന്നയിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

Advertisment