Advertisment

റിയാദില്‍ പുതുതായി രൂപീകൃതമായ കൂട്ടായ്മ ഓറഞ്ച് സ്ക്രീൻസ്, ആദ്യ മെഗാഇവന്റ് മാര്‍ച്ച് 13ന്, റിയാദില്‍ നടക്കും

author-image
admin
New Update

റിയാദില്‍ പുതുതായി രൂപികൃതമായ കൂട്ടായ്മ ഓറഞ്ച് സ്ക്രീൻസിന്‍റെ, ആദ്യമെഗാഷോ മാര്‍ച്ച് 13ന്, റിയാദില്‍ നടക്കും കെ,എസ് ഹരിശങ്കര്‍ , സോണിയ അമോദ് ,ഉല്ലാസ് പന്തളം അടക്കം വന്‍ താരനിര പങ്കെടുക്കുമെന്ന് സംഘാടകര്‍ .

Advertisment

publive-image

ഓറഞ്ച് സ്ക്രീൻസ് ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

സൗദിഅറേബ്യയിലെ റിയാദിലുള്ള കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടായ്മയാണ് ഓറഞ്ച് സ്ക്രീൻസ് ' സൗദിഅറേബ്യയിൽ നടക്കുന്ന കലാപരിപാടികളിൽ നിന്നും വ്യത്യസ്തമായി തനതു കലാരൂപങ്ങളെ കൃത്യമായി സാധാരണ കലാപ്രേമികളിൽ എത്തിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ആദ്യ പൊതുപരിപാടി യെന്ന നിലയില്‍ ഫ്ലോറെൻസ് അറേബ്യ എന്ന പേരില്‍ 2020 മാർച്ച് 13ന് ,വെള്ളിയാഴ്ച റിയാദിലെ അൽ ഹയറില്‍ വെച്ച് നടത്തപ്പെടുന്ന കലാവിരുന്നില്‍ .മലയാള സിനിമ-പിന്നിണി രംഗത്തെ  13 ഓളം വരുന്ന പ്രമുഖ കലാകാരൻമാര്‍ അണിനിരക്കുന്ന സംഗീത - കോമഡി താരനിശ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്തവാര്‍ത്താസമ്മേളന ത്തില്‍ വെക്തമാക്കി.

സൗത്ത് ഇന്ത്യൻ സംഗീത ലോകത്തെ പുതിയ താരോദയം ‘കെ.എസ് ഹരിശങ്കർ’ ഐഡിയ സ്റ്റാർ സിംഗർ (സീസൻ 3 ) വിജയിയും , തമിഴകത്തെ വിജയ് ടി.വി സംഗീത പരുപാടിയിൽ ഫൈനലിസ്റ്റ് കൂടിയായ 'സോണിയ അമോദ് ' നയിക്കുന്ന സംഗീത വിരുന്നും . ഹാസ്യസാമ്രാട്ട് ‘ഉല്ലാസ് പന്തളം’ നയിക്കുന്ന കോമഡി ഷോ എന്നിവയാണ് മുഖ്യ ആകര്‍ഷണം.

ആഘോഷത്തോടനുബന്ധിച്ച് സൗദിഅറേബ്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലവിഭാഗമായ നഴ്സിംഗ് ജനതയെ ആദരിക്കുന്നതിന്റെ ഭാഗമായി 'ഫ്ലോറെൻസ് നെറ്റിൻഗൽ ' എന്ന പേരില്‍ അഞ്ചു പേരെ ആദരിക്കുന്നു. നെറ്റിങ്ഗേൾ ലൈഫ്ടൈം അച്ചീവ്മെന്റ്, അക്കാദമിക് എക്സ ലന്‍സ്, ക്ലിനിക്കൽ എക്സലന്‍സ് സിസ്റ്റർ ലിനി മെമോറിയല്‍, നേഴ്സ് ഐക്കൺ തുടങ്ങി അഞ്ചു വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. റിയാദ് പ്രൊവിൻസിയിലെ വിവിധ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടഴ്സ്, സീനിയർ ഡോക്ടർസ് , ചീഫ് നഴ്സിംഗ് സൂപ്പര്‍ഡന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ സർവ്വേ അപ്ലിക്കേഷൻ പ്രകാരം ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുക്കും. orangescreens@outlook.com മെയിലി ലോ 0593327182 വാട്ട്സ അപ്പ് നമ്പറിലോ ബന്ധപെടാമെന്ന് സംഘാടകര്‍ പറഞ്ഞു.

ഫ്ലോറെൻസ് അറേബ്യ താരനിശയിലേക്ക് സൗജന്യ പ്രവേശനമാണ് - കലയോടൊപ്പം ജീവാകാരുന്ന്യ മേഖലയില്‍ശക്തമായി ഇടപെട്ട് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും ഒരു കൈത്തങ്ങായി 'ഓറഞ്ച് സ്ക്രീൻസ് പ്രവര്‍ത്തിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ദിപുരാജ് ഗോപാലകൃഷ്ണൻ, ടോണി ജേക്കബ്, സുനിൽ സാഗര , സിഞ്ചു റാന്നി ,ബിനു കവിയൂർ , ബിനീഷ് വര്ഗീസ് എന്നിവര്‍ പങ്കെടുത്തു.

Advertisment