Advertisment

ഡൽഹിയിൽ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നമ്പർ നവംബർ 4മുതൽ 15 വരെ പ്രാബല്യത്തിൽ വരുമെന്ന് കെജ്‌രിവാൾ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : ഡൽഹിയിൽ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ നിരത്തിലിറങ്ങാൻ ഒറ്റ-ഇരട്ട അക്ക നമ്പർ സമ്പ്രാദായം നവംബർ 4 മുതൽ 15 വരെ

പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

Advertisment

publive-image

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് അതിരൂക്ഷമായി വർധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് ഒറ്റ- ഇരട്ട അക്ക നമ്പർ സമ്പ്രദായം നടപ്പിലാക്കുക.

നിയമ ലംഘിക്കുന്നവർക്ക് 4000 രൂപ പിഴ ചുമത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചരക്ക് വാഹനങ്ങൾക്കും നിയമം ബാധകമാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇത് എല്ലാവർക്കും ബാധകമല്ല

ഒറ്റ-ഇരട്ട അക്ക പരിഷ്‌കാര ഇളവ് ലഭിക്കുന്നവർ

ഇരുചക്ര വാഹനങ്ങൾ

സത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ

അംഗവൈകല്യമുള്ളവർ ഓടിക്കുന്ന വാഹനങ്ങൾ

വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങൾ

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വാഹനങ്ങൾ. അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനും മറ്റ് മന്ത്രിമാർക്കും ഇളവില്ല

സുപ്രിംകോടതി ജഡ്ജിമാർ, യുപിഎസ്‌സി ചെയർപേഴസൺ, ചീഫ് ഇലക്ഷൻ കമ്മീഷണർ, സിഎജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക സഭാ ഡെപ്യൂട്ടി സ്പീക്കർ, ഹൈക്കോടതി ജഡ്ജിമാർ, ലോകയുക്തപ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ, ലഫറ്റന്റ് ഗവർണർ, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭാ സ്പീക്കർ, എംപിമാരുടെ വാഹനങ്ങൾ, പ്രതിപക്ഷ നേതാവിന്റെ വാഹനം

Advertisment