Advertisment

മൊബൈൽ ഫോണിന് ഓൺലൈനിൽ ഓർഡർ ചെയ്തു; പാർസൽ വന്നത് ഇഷ്ടിക

New Update

Advertisment

പ്രമുഖ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ ഒാർഡർ ചെയ്ത മൊബൈൽ ഫോണിന് പകരം യുവാവിന് കിട്ടിയത് ഇഷ്ടിക. സംഭവത്തെ തുടർന്ന് ഷോപ്പിങ്ങ് സൈറ്റിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി.‌ ഒക്ടോബർ 9 നാണ് സംഭവം.

മുംബൈയിലെ ഹഡ്കോ സ്വദേശി ഗജാനൻ ഖരതാണ് ഒാൺലെൻ ഷോപ്പിംഗ് സൈറ്റിൽനിന്നും മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. 9,134 രൂപയ്ക്കാണ് ഫോൺ ഓർഡർ ചെയ്തത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഒാർഡർ ഡെലിവറി ചെയ്യുമെന്ന് ഖരത്തിന് കമ്പനിയിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച്ച ഖരത്തിന് ഒാർഡർ ചെയ്ത് പ്രകാരം മൊബൈൽ ഫോൺ ലഭിച്ചു.

തുടർന്ന് പൊതി തുറന്നപ്പോഴാണ് ഫോണിന് പകരം പൊതിക്കുള്ളിൽനിന്നും ഇഷ്ടിക ലഭിച്ചത്.  പിന്നീട് ഖരത് ഡെലവറി ബോയിയെ വിളിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നു അയാളുടെ മറുപടി. പാർസൽ‌ ഡെലിവറി ചെയ്യുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും, പൊതിക്കുള്ളിൽ എന്താണെന്ന് നോക്കേണ്ട കാര്യമില്ലെന്നും ഡെലവറി ബോയി പറഞ്ഞു.

Advertisment