Advertisment

മനുഷ്യാവകാശ പഠനശിബിരം സംഘടിപ്പിച്ചു.

author-image
admin
New Update

ത്രിശൂര്‍ :  കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ പഠനശിബിരം അതിരപ്പിള്ളി എക്സ് ജവാൻ റിസോർട്ടിൽ സംസ്ഥാന സെക്രട്ടറി കൊല്ലം സുകു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സജീവൻ നടത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ: കെ.കെ.രാജീവൻ, വനിതാ വിഭാഗം സോണൽ പ്രസിഡണ്ട് സി.എം.അമ്പിളി ടീച്ചർ, ജില്ലാ പ്രസിഡണ്ട് കെ.ആർ.ധന്യ ടീച്ചർ തുടങ്ങിയവർ സംസാരി ച്ചു.

Advertisment

publive-image

ജില്ലാ ഭാരവാഹികളായ വസന്തൻ ചിയ്യാരം,സജിത ബാബുരാജ്, വിൻസെന്റ്മാസ്റ്റർ, ജ്യോതി ആനന്ദ്,മിനി വിനോദ്, ഷീലഹരിദാസ്, ശാലിനി സുകുമാരൻ, മോഹൻദാസ്, സുനിത കെ.വി,ഹക്കീം ചളിങ്ങാട്, രാജ് കുമാർ സിതാര തുടങ്ങിയവർ നേതൃത്വം നൽകി. "മനുഷ്യാവകാശങ്ങളുടെചരിത്രം; ധ്വംസനങ്ങളുടെയും " എന്ന ശീർഷകത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി സിറാജ് പി.ഹുസൈൻ നയിച്ച പഠനകളരി, മനുഷ്യാവകാശ ങ്ങളുടെ സങ്കീർണ്ണവും സൂക്ഷ്മവുമായതലങ്ങളെപ്പോലും വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നതായി.

publive-image

എഴുപത്തിരണ്ടാം വർഷത്തിൽ, സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാംഅനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്നും അത് ചൂണ്ടിക്കാണിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ ശത്രുക്കളായിക്കാണുന്ന ഭരണാധി കാരികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ റിയപ്പെടുന്നതാണ് കാലത്തിന്റെ കാവ്യ നീതിയെന്നും മാർട്ടിൻ നെയ്മുളളറുടെ വാക്കുകൾക്ക് ഏഴു പതിറ്റാണ്ടു പിന്നിടു മ്പോഴും പ്രസക്തിയേറുകയാണെന്നും ആമുഖപ്രസംഗം നിർവ്വഹിച്ചജില്ലാ ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി വസന്തൻ ചിയ്യാരം സ്വാഗതവും രക്ഷാധികാരി കെ.ഗോപാലൻ നായർ സ്വാഗതവും പറഞ്ഞു.

Advertisment