Advertisment

നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്, സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് :  കുട്ടികളിലെ ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗങ്ങളിലെ അഭിരുചി വളർത്തു തന്നതിനായി ഇന്ത്യ ഗവണ്മെന്റ്- സയൻസ് ആൻഡ് ടെക്നോളജി വിഭാഗ വും, നാഷണൽ കൌൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേ ഷനും വര്ഷം തോറും നടത്തി വരുന്ന നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്, സയ ൻസ് ഇന്ത്യ ഫോറം സൗദി അറേബ്യയുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പി ക്കപ്പെട്ടു.

Advertisment

publive-image

അൽ യസമിൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന സയൻസ് കോൺഗ്രസിൽ ജൂനി യർ, സീനിയർ വിഭാഗങ്ങളിൽ ആയി ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവത രിപ്പിച്ചു. ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ആദ്യമായി വിവിധ ഇന്ത്യൻ സ്കൂളു കളിൽ നടത്താൻ കഴിഞ്ഞത് കുട്ടികളുടെ ശാസ്ത്ര അഭിരുചി വർധിപ്പിക്കാനും , ഗവേ ഷണ രംഗങ്ങളിലെ സാങ്കേതികത മനസ്സിലാക്കുന്നതിനുo സഹായിക്കുമെന്ന് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോക്ടർ കെ.സി നാരായൺ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നോളഡ്ജ് ഫെയറിൽ മുപ്പത്തി അഞ്ചോളം വിവിധനയിനം ശാസ്ത്ര മോഡലുകളും അവതരിപ്പിക്കപ്പെട്ടു. സയൻസ് കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെടുന്ന ജൂനിയർ, സീനിയർ ഗ്രേഡിലുള്ള രണ്ട് ഗവേഷണ പ്രബന്ധങ്ങൾ വീതം ഇന്ത്യ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 - 31 വരെ തിരുവനന്ത പുരത്തു വച്ച് നടക്കുന്ന ഇരുപത്തി ഏഴാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺ ഗ്രസിൽ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാകും.

publive-image

അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ. റഹ്മത്തുള്ള സയൻസ് കോൺ ഗ്രസിൽ പങ്കെടുത്തു കൊണ്ട് ആശംസകൾ നേർന്നു. വിവിധ ജി.സി.സി രാജ്യങ്ങളിൽ വര്ഷം തോറും നടത്തി വരുന്ന സയൻസ് കോൺഗ്രസ് ആദ്യമായി സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു ചുവടു വെയ്‌പ്പാ ണെന്നു പരിപാടിയിൽ മൂല്യനിര്ണയത്തിനായി എത്തി ചേർന്ന ഡോക്ടർ അനൂപ് ബാലകൃഷ്ണൻ, ഡോക്ടർ ചിന്നത്തമ്പി അരുണാചലം എന്നിവർ അഭിപ്രായപ്പെട്ടു.

ജൂനിയർ വിഭാഗം സയൻസ് കോൺഗ്രസിൽ ന്യൂ മിഡില് ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്രശാന്തിനി സുന്ദർ, പാർഥിവ് അരവിന്ദ് എന്നിവർ ഒന്നാം സ്‌ഥാനവും, അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലെ കൃഷ്‌ണേന്ദു ഹാഷിർ, അവന്തിക ജയകൃ ഷ്ണൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

publive-image

സീനിയർ വിഭാഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ ഡിസ ലോപ്പസ്, ബുഷ്‌റ സിദ്ദിഖ് എന്നിവർ ഒന്നാം സ്ഥാനവും, മോഡേൺ മിഡ്‌ഡിലെ ഈസ്റ്റ് ഇന്റർനാ ഷണൽ സ്കൂളിലെ ഗുരുപ്രസാദ് ശിവകുമാർ, അഹ്‌സൻ സലിം എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

നോളഡ്ജ് ഫെയർ വിഭാഗത്തിൽ ധാരതസ്സലാം ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനവും, അൽ യാസ്മിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നു പ്രൊജെക്ടുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

Advertisment