Advertisment

മനുഷ്യാവകാശ ധർണ്ണ സംഘടിപ്പിച്ചു.

author-image
admin
New Update

ശക്തൻ നഗറിൽ ആകാശപാതയെന്ന പ്രഹസനമല്ല മറിച്ച് ബഹുദിശാ മേൽപ്പാലങ്ങ ളാണ് യാഥാർത്ഥ്യമാവേണ്ടതെന്ന് മുൻ എം.എൽ.എ. എം.പി.വിൻസെന്റ് അഭിപ്രായ പ്പെട്ടു.അഴിമതി മുന്നിൽ കണ്ടാണ് കോർപ്പറേഷൻ ആകാശപാതയുമായി മുന്നോട്ടു പോകുന്നതെന്നും ജില്ലയിൽ വിവിധ മേഖലകളിൽ തകർന്ന റോഡുകൾ മരണ ഗർത്ത ങ്ങളായിത്തുടരുമ്പോഴാണ് കേന്ദ്രഫണ്ട് അടിച്ചു മാറ്റാൻ വ്യഗ്രത കാട്ടുന്നതെന്നും മുൻ എം.എൽ.എ. കുറ്റപ്പെടുത്തി.

Advertisment

publive-image

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി ദിവാൻജി മൂലയിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് സജീവൻ നടത്തറ അദ്ധ്യക്ഷത വഹിച്ചു.2015 ജൂണിൽ ആറ് കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ റെയിൽവെക്ക്‌ കെട്ടിവെച്ച് അറുപത് ദിവസങ്ങൾ കൊണ്ട് ടെണ്ടർ വിളിച്ച്, താൻ മേയറായിരിക്കെ പണി തുടങ്ങിയെന്നാലും സംസ്ഥാന സർക്കാർഅനുവദിച്ച തുക ലാപ്സ് ആക്കി കഴിഞ്ഞ നാലു് വർഷം ഒന്നും ചെയ്യാതെ ജനത്തെ ദുരിതത്തിലേക്ക് തള്ളിവിടുകയാണു് കോർപ്പറേഷൻ ഭരണാധികാരികൾ ചെയ്തതെന്നും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച മുൻ മേയർ രാജൻ പല്ലൻ ആരോപിച്ചു.''

മാർക്ക് ദാനം മഹാദാനം" ആക്കി മാറ്റിയ മന്ത്രി പിഞ്ഞാണക്കടയിൽ കാളക്കൂറ്റൻ കയറിയ അവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊണ്ടുചെന്നെത്തിച്ചുവെന്നും ദുർബ്ബല വിഭാഗത്തിൽപ്പെട്ടവരും സാധാരണക്കാരുമായ,കഷ്ടപ്പെട്ട് പഠിച്ച് കുടുംബ ത്തിനും സമൂഹത്തിനും താങ്ങാവേണ്ട വിദ്യാർത്ഥികളെ അധികാരത്തിൽ നിന്നും സമൂഹത്തിന്റെമുഖ്യധാരയിൽ നിന്നും മാറ്റിനിറുത്തി ക്രിമിനലുകളുടെ നേതൃത്വത്തി ലുള്ള ഭരണക്രമത്തിനു മാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്നും പരീക്ഷാ ക്രമക്കേടുകളെ പരാമർശിച്ച് ആമുഖ പ്രഭാഷണം നിർവ്വഹിച്ച ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

publive-image

പി.എസ്.സി.യുടെ സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയതിലൂടെ വിദേശ ത്തും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കായ പ്രവാസികളേയും സംശയത്തിന്റെ മുൾമുനയിൽ നിറുത്തുകയാണ് ഗവണ്മെന്റ് ചെയ്തതന്നും ഇത് ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന മനുഷ്യാവകാശ ധ്വംസനമാണെന്നും ഇദ്ദേഹം തുടർന്നു പറഞ്ഞു. സുനിൽ അന്തിക്കാട്, അഡ്വ: കെ.കെ.രാജീവൻ, വർഗീസ് വാഴപ്പിള്ളി, മുഹമ്മദ് ബഷീർ, റോയ് തോമസ്, കെ.ജി.ശ്രീദേവി, സി.എം.അമ്പിളി ടീച്ചർ, കെ. ആർ. ധന്യ ടീച്ചർ, ചന്ദ്രിക മംഗളാനന്ദൻ, ഉണ്ണികൃഷ്ണൻ, കെ.ആർ.സിദ്ധാർത്ഥൻ, മിനി വിനോദ്, ജ്യോതി ആനന്ദ്, സജിത ബാബുരാജ്, മുഹമ്മദ് ചൂലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ: അഖിൽ സാമുവൽ സ്വാഗതവും സെക്രട്ടറി വസന്തൻ ചിയ്യാരം നന്ദിയും പറഞ്ഞു.

Advertisment