Advertisment

ലാറ്റിനമേരിക്കന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി ; പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവെച്ച് മരിച്ചു

New Update

പെറു : അഴിമതിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെറു മുന്‍ പ്രസിഡന്റെ അലന്‍ ഗാര്‍ഷ്യ (69) സ്വയം വെടിവെച്ചു മരിച്ചു. തലയില്‍ വെടിയുണ്ടയേറ്റു കിടന്ന ഗാര്‍ഷ്യയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടിക്കണക്കിനു രൂപയുടെ ലാറ്റിനമേരിക്കന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് അവിടെയെത്തിയത്.

Advertisment

publive-image

പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് ഗാര്‍ഷ്യ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക എറാസ്മ റെയ്‌ന നേരത്തേ തന്നെ പ്രാദേശികമാധ്യമങ്ങളോടു പറഞ്ഞിരുന്നു.ഗാര്‍ഷ്യയുടെ മരണത്തില്‍ താന്‍ ദുഃഖിതനാണെന്നായിരുന്നു പെറുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയുടെ പ്രതികരണം.

ലിമയിലെ വീട്ടില്‍ പുലര്‍ച്ചെ പോലീസെത്തിയപ്പോള്‍ തനിക്കൊന്ന് ഫോണ്‍ വിളിക്കണമെന്നു പറഞ്ഞാണ് ഗാര്‍ഷ്യ മുറിക്കുള്ളിലേക്കു കയറിയതും വെടിയുതിര്‍ത്തതും. അപ്പോള്‍ത്തന്നെ മുറി കുത്തിത്തുറന്ന പോലീസുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കില്‍പ്പോലും രക്ഷിക്കാനായില്ല.

Advertisment