പ്രിയയും റോഷനും തിയറ്ററുകളിലേക്ക് ഉടനെത്തും! അഡാറ് ലവിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങി

ഫിലിം ഡസ്ക്
Friday, September 14, 2018

Image result for ഒരു അഡാറ് ലവ് പ്രിയയും റോഷനും

ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പ്രഖ്യാപന വേളമുതല്‍ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കികൊണ്ടായിരുന്നു ഒമര്‍ ലുലു മലയാളത്തിലേക്കുളള തന്റെ വരവ് അറിയിച്ചിരുന്നത്. ഇത്തവണ ഒരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്.

മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിന് സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത്. പാട്ട് ഹിറ്റായതിനു പിന്നാലെ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും ശ്രദ്ധിക്കപ്പെട്ടിരുന്നു. അഡാറ് ലവിന്റെ ഷൂട്ടിംഗ് ഏറെനാള്‍ മുന്‍പ് തുടങ്ങിയിരുന്നെങ്കിലും ഇതുവരെ പൂര്‍ത്തിയായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കുടി പുറത്തുവന്നിരിക്കുകയാണ്.

Image result for ഒരു അഡാറ് ലവ് പ്രിയയും റോഷനും

ആദ്യ രണ്ടു ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഉളളതായിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പ്രണയവുമായാണ് ഒമര്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങതു മുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്. അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാവരും നല്‍കിയിരുന്നത്. പൂര്‍ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.

Image result for ഒരു അഡാറ് ലവ് പ്രിയയും റോഷനും

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒറ്റ പാട്ടിലൂടെയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയെ ലോകമറിഞ്ഞത്. ഒറ്റ രാത്രി കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളേവേഴ്‌സിനെ പ്രിയയ്ക്ക് ലഭിച്ചിരുന്നു. മാണിക്യ മലരായ പൂവി ഗാനത്തിലൂടെ പ്രിയയും റോഷനുമായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഈ ഗാനം യൂടൂബില്‍ കോടിക്കണക്കിന് ആളുകളായിരുന്നു കണ്ടിരുന്നത്. പാട്ടിന്റെ രംഗത്തെ പ്രിയയുടെ കണ്ണിറുക്കലും റോഷന്‍റെ എക്‌സ്പ്രഷന്‍സും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു

അഡാറ് ലവിന്റെ ഷൂട്ടിംഗ് ഈ വര്‍ഷമാദ്യം ആയിരുന്നു ആരംഭിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോവുകയായിരുന്നു. പാട്ട് ഹിറ്റായതോടെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനാലായിരുന്നു ചിത്രം നീണ്ടു പോയത്. പ്രിയ വാര്യര്‍ക്കു കൂടുതലായി പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്താലായിരുന്നു ചിത്രം നീണ്ടുപോയത്. സിനിമയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടെന്നും അതെല്ലാം മാറിവരികയാണെന്നും അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.
Image result for ഒരു അഡാറ് ലവ് പ്രിയയും റോഷനും
ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ക്കെല്ലാം വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പിന്നെയും ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ ഷെഡ്യൂകളെല്ലാം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിംഗാണ് ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാതാവുമായുളള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും തിരക്കഥയില്‍ വരുത്തിയ ചില മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെന്നും ഒമര്‍ ലുലു അറിയിച്ചു.
Image result for ഒരു അഡാറ് ലവ് പ്രിയയും റോഷനും
റോഷനും പ്രിയയ്ക്കു പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്, അരുണ്‍ കുമാര്‍,അനീഷ് ജി മേനോന്‍,കോട്ടയം പ്രദീപ്,ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഹ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

×