Advertisment

ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് വീണ്ടും ടൊവിനോയുടെ ‘ ഒരു കുപ്രസിദ്ധ പയ്യന്‍’

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

ടൊവിനോ തോമസും നിമിഷ സജയനും അനു സിത്താരയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഡ്യൂപ്പില്ലാതെ ഇറങ്ങുന്ന ടൊവിനോയുടെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു.

https://www.facebook.com/ActorTovinoThomas/videos/494279757757425/

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Advertisment