Advertisment

ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായി ടൊവീനോ; ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ എത്തുകയെന്നത് ഉറപ്പിക്കുന്നതാണ് പുതിയ ട്രെയിലര്‍. മികച്ച സ്വീകര്യത നേടുന്ന ട്രെയിലര്‍ യൂടൂബ് ട്രെന്‍ടിംഗില്‍ ഇടംപിടിച്ചു.

ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.

ആക്ഷനും പ്രണയവും ടോവിനോയുടെ ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായിഒരു കുപ്രസിദ്ധ പയ്യന്റെ അടുത്ത ട്രൈലെർ

 

https://www.facebook.com/1636151179774646/videos/433981143672938/?t=0

Advertisment