Advertisment

‘മചുക’യ്ക്ക് ശേഷം ‘ഒറ്റയ്‌ക്കൊരു കാമുകനു’മായി ജയന്‍ വന്നേരി; ഫസ്റ്റ്‌ലുക് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായെത്തിയ ‘മചുക’ എന്ന ചിത്രത്തിനുശേഷം ‘ജയന്‍ വന്നേരി’യും നവാഗതനായ അജിന്‍ലാലും ഒന്നിക്കുന്ന ഒറ്റയ്‌ക്കൊരു കാമുകന്റെ ഫസ്റ്റ്‌ലുക് പുറത്തുവിട്ടു. ജയന്റെ ആദ്യചിത്രം പോലെ തന്നെ പ്രമേയത്തിലും അവതരണത്തിലും തികച്ചും വ്യത്യസ്തമായ ഇത് പൂര്‍ണ്ണമായും ഒരു എന്റര്‍ടെയ്‌നറായാണ് അണിയിച്ചൊരുക്കുന്നത്.

അനുരാഗം എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. ജോജു ജോര്‍ജ്ജും ഷാലു റഹിമുമാണ് നായക വേഷത്തിലെത്തുന്നത്. അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍

വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇറോസ് ഇന്റര്‍ നാഷണലാണ് ചിത്രം വിതരണം ചെയ്യുന്നത്.

Advertisment