Advertisment

ഒതായി ചാത്തലൂർ വെൽഫെയർ കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി

New Update

ജിദ്ദ : ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി ഒതായി ചാത്തലൂർ പ്രേദേശത്തുനിന്നു ഹജ്ജ് നിർവഹിക്കുവാൻ വന്ന ഹാജ്ജിമാർക് സ്വീകരണം നൽകി. റാറാവിസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്ന കമ്മറ്റിയുടെ ജനറൽ ബോഡിയും ഹാജിമാർക്കുള്ള സ്വീകരണവും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയര്മാന് വി പി മുഹമ്മദ് അലി ഉൽഘാടനം ചെയ്തു.

Advertisment

publive-image

വി പി മുഹമ്മദ് അലി ഉൽഘാടനം ചെയ്തു.

എല്ലാവർഷവും നാട്ടുക്കാരായ മുഴുവൻ ഹാജിമാരെ മക്കയിയിൽ നിന്ന് ജിദ്ദയിൽ കൊണ്ട് വന്നു അവർക്ക് സ്വീകരണം നൽകുകയും ഉപഹാരം നല്കുകുകയും ചെയ്യുന്നത് മഹത്തായ ഒരു പരിപാടിയാണ് എന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

കമ്മറ്റി രക്ഷധികാരി സുൽഫീക്കർ ഒതായി മുഖ്യപ്രഭാഷണം നിർവഹിച്ച പരിപാടിക്ക് ആക്ടിങ് പ്രസിഡന്റ് പി സി ഗഫൂർ സ്വഗതവും ജനറൽ സെക്രട്ടറി കെ സി ഫൈസൽ ബാബു അദ്യക്ഷധയും വഹിച്ചു. വൈസ് പ്രസിഡന്റ് ഉബൈദുള്ള ചെമ്പകത്ത് പ്രവർത്തന റിപ്പോർട്ടും ട്രസ്‌ർ ഹബീബ് കാഞ്ഞിരാല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

കെ സി അർഷാദ്, വി പി നൗഷാദ് എന്നിവർ ഹാജിമാരെ പരിചയപെടുത്തി. മുജീബ് സലാഹി ഉല്ബോധന പ്രസംഗം നടത്തി എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ബാബു കാഞ്ഞിരാല, കെ പി നിയാസ്, വി ടി അഷ്‌റഫ്, ബാബു ഷബീബ്', അർശിദ്, മുഹ്സിന ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി,

publive-image

കമ്മറ്റി ഭാരവാഹികൾ ഹാജ്ജിമാർക്കുള്ള ഉപഹരം നൽകി ആദരിച്ചു മിനായിൽ മലയാളി വളണ്ടിയർ മാർ നൽകുന്ന സേവനം അതി മഹത്തരമാണ് എന്ന് ഹാജ്ജിമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് പറഞ്ഞു. പി കെ ഫാസിൽ നന്ദി പറഞ്ഞു.

 

Advertisment