Advertisment

ഒവി വിജയന്‍ സ്മാരക സമിതി സുവര്‍ണജൂബിലി മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ഖസാക്കിന്‍റെ ഇതിഹാസം സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍ തസ്രാക്ക് ഒ വി വിജയന്‍ സ്മാരകത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ ടി കെ നാരായണദാസ്, സ്മാരകസമിതി സെക്രട്ടറി ടിആര്‍ അജയന്‍, ആഷാമേനോന്‍, ടി കെ ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എ കെ ചന്ദ്രന്‍കുട്ടി തുടങ്ങിയവർ സമ്മാനദാനം നടത്തി. കഥ,കവിത, ലേഖനം തുടങ്ങി സുവർണ്ണ ജൂബിലി സാഹിത്യ മത്സരങ്ങളെക്കുറിച്ച് രാജേഷ് മേനോൻ വിശദീകരിച്ചു.

കോവിഡ് കാല പരിമിതിയിൽ, മുഴുവന്‍ സമ്മാന ജേതാക്കള്‍ക്കും എത്താനായില്ലെങ്കിലും വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായ പത്മാദാസ്, എം പി പവിത്ര, ശ്രീജിത് അരിയല്ലൂര്‍, പ്രിന്‍സ്, കെ എസ് ആര്‍ദ്ര, അപര്‍ണ, കണ്ണന്‍ ഇമേജ്, ഉണ്ണി ജോസഫ്, ത്യാഗരാജന്‍ തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി.

publive-image

ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകള്‍ കണ്ടെത്താനാവാത്ത അനിഷേധ്യ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നതായി പ്രസംഗകർ പറഞ്ഞു. അനന്യവും അത്ഭുതപൂര്‍വ്വവുമായ സംഭാവനകള്‍ നല്‍കിയ ഈ കൃതി പ്രസിദ്ധീകൃതമായിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

മലയാളഭാഷക്ക് പുതിയ മാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നോവലിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികളുടെ ഭാഗമായി മത്സരങ്ങൾ നടത്തിയത്. ഹ്രസ്വ ചിത്ര മത്സരത്തിൽ ഉണ്ണി ജോസഫിന്റെ 'കരിമ്പനക്കാറ്റിന്റെ ഓർമ്മകൾ' ഒന്നാം സ്ഥാനവും കണ്ണൻ ഇമേജിന്റെ 'തസ്രാക്ക് പിതൃ ഘടികാരത്തിന്റെ മിടിപ്പ്' രണ്ടാം സ്ഥാനവും നേടി. മത്സരത്തിൽ വിജയിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

palakkad news
Advertisment