Advertisment

കുവൈറ്റില്‍ 51 ദിവസത്തിനിടെ റദ്ദാക്കിയത് 18775 വര്‍ക്ക് പെര്‍മിറ്റുകള്‍

New Update

publive-image

കുവൈറ്റ് സിറ്റി: 51 ദിവസത്തിനിടെ 18,775 പേരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദായതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ജനുവരി 12 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തിന് പുറത്തായതിനാല്‍ 11,610 പേരുടെയും രാജ്യം വിട്ട 5,864 പേരുടെയും മരിച്ച 436 പേരുടെയും വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. 436 പേര്‍ ഫാമിലി വിസയിലേക്ക് മാറി. ഇതേ കാലയളവില്‍, 145,74 പേരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി. സര്‍ക്കാര്‍ മേഖലയിലേക്ക് മാറാനുള്ള 96 പെര്‍മിറ്റുകള്‍ റദ്ദാക്കി.

Advertisment