കുവൈറ്റില്‍ 25 വ്യാജ കമ്പനികള്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 12, 2018

കുവൈറ്റ് : കുവൈറ്റില്‍ 25 വ്യാജ കമ്പനികള്‍ കണ്ടെത്തി .ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ 203 പ്രവാസികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഫര്‍വാനിയയിലും അഹ്മദി ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനയിലാണ് 25 വ്യാജ കമ്പനികള്‍ കണ്ടെത്തിയത്.

ഇവരുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരക്കുന്ന 203 തൊഴിലാളികളും പക്ഷേ ഈ കമ്പനികളിലല്ല ജോലി ചെയ്യുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

×