Advertisment

ഡല്‍ഹി നിവാസികളില്‍ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡല്‍ഹി സര്‍ക്കാര്‍; ഡല്‍ഹിയിലെ 56% പേരില്‍ കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികളില്‍ പകുതിയിലധികം പേരിലും കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടതായി ഡല്‍ഹി സര്‍ക്കാര്‍. സീറോ സര്‍വേയില്‍ ഡല്‍ഹിയിലെ 56% പേരില്‍ കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു

കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചേക്കുമെന്നാണ് അഞ്ചാംവട്ട സീറോ സര്‍വേ വ്യക്തമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലും വടക്കന്‍ ഡല്‍ഹിയില്‍ 49.09 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

Advertisment