Advertisment

അണ്ഡാശയ കാൻസറിന്റെ ലക്ഷണങ്ങൾ

New Update

സ്ത്രീകളിൽ കണ്ട് വരുന്ന കാൻസറുകളിലൊന്നാണ് അണ്ഡാശയ കാൻസർ. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. അണ്ഡാശയത്തിെന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുള്ള കലകളിലോ അർബുദം രൂപപ്പെടാവുന്നതാണ്.

Advertisment

publive-image

തുടക്കത്തിൽ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗർഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയൻ കാൻസർ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽഗുരുതരമാകുന്ന അസുഖം തന്നെയാണ്.

എപ്പോഴും വയറു വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രമൊഴിക്കുക, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മുടി കൊഴിച്ചിൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. കാൻസറിന്റെ ആദ്യ ഘട്ടത്തിൽ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാണ്.

ഏകദേശം 5 ശതമാനം മുതൽ 10 ശതമാനം വരെ അണ്ഡാശയ അർബുദം പാരമ്പര്യമായി ഉണ്ടാകുന്നതാണെന്ന് പഠനങ്ങൾ പറയുന്നു. പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ ഉപയോ​ഗം, എൻഡോമെട്രിയോസിസ് എന്നിവയെല്ലാം അണ്ഡാശയ കാൻസറിന് കാരണമാകുന്നു.

overian cancer
Advertisment