Advertisment

നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് സർക്കാർ വഹിക്കണം- ഓവർസീസ് എൻ സി പി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വമില്ലാത്തതാണെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി.

നിത്യ വരുമാനവും, ജോലിയും നഷ്ടപ്പെട്ടും, സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിച്ചും, സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാൻ ടിക്കറ്റിനു പോലും മറ്റുള്ളവരെയും സംഘടനകളേയും ആശ്രയിച്ചു കൊണ്ട് മടങ്ങുന്ന പ്രവാസികളാണ് ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്.

ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചിലവിൽ കൂടുതൽ സൗകര്യങ്ങൾ തേടുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾ മാത്രമാണ്.

അടിയന്തിരമായി നിലപാടു തിരുത്തി,പ്രവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ക്വാറന്റൈൻ ചിലവ് സർക്കാർ ഏറ്റെടുക്കണം. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ കേരള സർക്കാരും, പ്രവാസി വകുപ്പും കൈവിടരുതെന്നും ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ടും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisment