/sathyam/media/post_attachments/cajVi8igwC8ra9UAqupb.jpg)
ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന് അടിയന്തരാനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണില്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് കൊവിഷീല്‍ഡ്.
ജനുവരി ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊവിഷീല്‍ഡിന് പുറമേ വാക്‌സിന്‍ കമ്പനിയായ ഫൈസര്‍, ഇന്ത്യയിലെ പ്രാദേശിക വാക്‌സിന്‍ നിര്‍മാതാക്കളായ ബയോണ്‍ടെക് എന്നിവര്‍ അടിയന്തര അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.