Advertisment

ഐഎന്‍എക്‌സ് മീഡിയ കേസ്; അറസ്റ്റിനെതിരായ ചിംദബരത്തിന്റെ ഹർ ജി ഇന്ന് പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അപ്പീലുകള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

Advertisment

publive-image

തനിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരേയും ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തിങ്കളാഴ്ച്ചവരെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരേയും ചിദംബരം പുതുതായി നല്‍കുന്ന അപ്പീലും ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്ന് പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തെ തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിം കോടതി വെള്ളിയാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചിദംബരം നിലവില്‍ സിബിഐ കസ്റ്റിഡിയില്‍ ആയതിനാല്‍ ഈ വിധിക്ക് പ്രത്യേക പ്രാധാന്യമില്ല.

കോടതിയിൽ ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്സ്മെന്‍റ് ചിദംബരത്തിന്‍റെ വാദത്തെ എതിര്‍ക്കുക. മുദ്രവച്ച കവറിൽ തെളിവുകൾ കൈമാറാൻ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്‍റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.

Advertisment