Advertisment

നാടകീയ രം​ഗങ്ങൾക്കൊടുവിൽ അറസ്റ്റ്.... ചി​ദംബരത്തെ ഇന്ന് സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: അതീവ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബത്തെ ഇന്ന് സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും.

Advertisment

publive-image

ഇടക്കാല അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കിയതിനു പിന്നാലെ അറസ്റ്റ് ഉറപ്പായിരുന്നു.

സി.ബി.ഐ. ആസ്ഥാനത്ത് വൈകീട്ടോടെ യോഗംചേര്‍ന്ന ഉന്നതോദ്യോഗസ്ഥരാണ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത്. തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറികടന്ന് ബുധനാഴ്ച രാത്രി 9.45-ഓടെയാണ് സി.ബി.ഐ. സംഘം ജോര്‍ബാഗിലെ വസതിയില്‍നിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

അറസ്റ്റിനുശേഷം സി.ബി.ഐ. ആസ്ഥാനത്തു ചോദ്യംചെയ്യാനെത്തിച്ചിരുന്നു.രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ പ്രസ്താവനകളിലൂടെ അറസ്റ്റിന് തടയിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉദ്‌ഘോഷിക്കുന്ന പ്രസ്താവന നടത്താനും അറസ്റ്റിനെ ഭയമില്ലെന്നു പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ചിദംബരം മുന്നോട്ടുവരുകയായിരുന്നു.

chithambaram
Advertisment