Advertisment

പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് പി.ചിദംബരം

New Update

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരം.സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാടിനെ തള്ളിയാണ് ചിദംബരം എത്തിയിരിക്കുന്നത്.

Advertisment

publive-image

പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്നും പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്‍പര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് ചിദംബരം പറഞ്ഞു.

പ്രക്ഷോഭം ആരു നയിക്കുന്നുവെന്ന് നോക്കേണ്ടതില്ലെന്നും നിലവിലെ പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യറാകണമെന്നും പൗരത്വ നിയമത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

p chithambaram
Advertisment