Advertisment

പ്രണോയിയെ അര്‍ജ്ജുനക്കായി ശുപാര്‍ശ ചെയ്ത് പി ഗോപീചന്ദ്

New Update

ഹൈദരാബാദ്: മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയിയെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്‍ പി ഗോപീചന്ദ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പ്രണോയിയുടെ പേര് തഴഞ്ഞ ബാഡ്മിന്റണ്‍ അസോസിയേഷന്റെ(ബായ്) നടപടിക്ക് പിന്നാലെയാണ് പി ഗോപീചന്ദിന്റെ നടപടി.

Advertisment

publive-image

ഈ മാസം മൂന്നിനാണ് ഗോപീചന്ദ് പ്രണോയിയുടെ പേര് അര്‍ജ്ജുനക്കായി ശുപാര്‍ശ ചെയ്തത്. ബായ് പ്രണോയിയെ തഴഞ്ഞതിന് പിന്നാലെയായിരുന്നു മുന്‍ ഖേല്‍രത്ന അവാര്‍ഡ് ജേതാവെന്ന നിലയില്‍ ഗോപീചന്ദ് പ്രണോയിയെ അര്‍ജ്ജുനക്കായി ശുപാര്‍ശ ചെയ്തത്.

അതേസമയം, ബായ് പ്രണോയിക്കെതിരെ അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന വിവരം അറിയാതെയാണ് ഗോപീചന്ദ് പ്രണോയിയുടെ പേര് പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment