Advertisment

‘മാണിസാര്‍ സ്‌നേഹപൂര്‍വം വിളിച്ചു പറഞ്ഞു ; ഔസേപ്പച്ചാ, ഞാനല്ലേ സീനിയര്‍. അതുകൊണ്ട് എന്നെ ചെയര്‍മാനായി അംഗീകരിക്കുക. ഔസേപ്പച്ചന്‍ വര്‍ക്കിങ് ചെയര്‍മാനായിട്ടിരിക്കുക ;  കെ.എം മാണിയെ അനുസ്മരിക്കുന്ന വേളയില്‍ സീനിയോറിറ്റി വാദം ഉയര്‍ത്തിപ്പിടിച്ച് നിയമ സഭയില്‍ പിജെ ജോസഫ് പറഞ്ഞത് ഇങ്ങനെ

New Update

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിലെ വിഭാഗീയത നിയമസഭയില്‍. കെ.എം മാണിയെ അനുസ്മരിക്കുന്ന വേളയില്‍ സീനിയോറിറ്റി വാദം ഉയര്‍ത്തിപ്പിടിച്ച് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫാണ് വീണ്ടും വിഷയം സജീവമാക്കി നിര്‍ത്തിയത്.

Advertisment

publive-image

മുതിര്‍ന്ന നേതാവാണ് ചെയര്‍മാനാകേണ്ടതെന്നു മാണി പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച ജോസഫ്, ലയന സമയത്ത് സീനിയോറിറ്റി പറഞ്ഞാണ് മാണി ചെയര്‍മാനായതെന്നു പറഞ്ഞു. ഇതോടെ താന്‍ വര്‍ക്കിങ് ചെയര്‍മാനായെന്നും അദ്ദേഹം പറഞ്ഞു.

മാണി പറഞ്ഞിട്ടാണ് താന്‍ എല്‍.ഡി.എഫ് വിട്ടതെന്നും ജോസഫ് വ്യക്തമാക്കി. ‘മാണിസാര്‍ സ്‌നേഹപൂര്‍വം വിളിച്ചുപറഞ്ഞു. ഔസേപ്പച്ചാ, ഞാനല്ലേ സീനിയര്‍. അതുകൊണ്ട് എന്നെ ചെയര്‍മാനായി അംഗീകരിക്കുക. ഔസേപ്പച്ചന്‍ വര്‍ക്കിങ് ചെയര്‍മാനായിട്ടിരിക്കുക.’- ജോസഫ് പറഞ്ഞു.

ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി.ജെ ജോസഫ് താനും മാണിയും തമ്മില്‍ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം കെ.എം മാണിക്കു ചരമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisment