Advertisment

ഇന്ത്യയിൽ കോവിഡ് ബാധിക്കാത്ത 300 ജില്ലകൾ; മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

New Update

ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിക്കാത്ത 300 ജില്ലകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ. മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, നാഗാലൻഡ്, സിക്കിം എന്നിവടങ്ങളിലാണ് ഇതുവരെ കോവിഡ് രോഗികൾ ഇല്ലാത്തത്. രാജ്യത്ത് ആകെ 739 ജില്ലകളാണ് ഉള്ളത്.

Advertisment

publive-image

നേരത്തെ കോവിഡ് സ്ഥിരീകരിച്ച 80 ജില്ലകളിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 47 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകളില്ല. 300 ജില്ലകളിൽ വളരെ കുറച്ചു രോഗികൾ മാത്രമാണ് ഉള്ളത്.

129 ജില്ലകളിലാണ് ഹോട്സ്പോട്ടുകൾ ഉള്ളത്. വൈറസ് വ്യാപനം തടയുന്നതിനു ഹോട്സ്പോട്ടുകൾ ഉള്ള ജില്ലകളിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

covid 19 corona india
Advertisment