Advertisment

വടകരയിൽ എൽ ഡി എഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യത ; 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്ന് ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

വടകര: വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയിൽ എൽ ഡി എഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും ജയരാജന്‍ പറ‍ഞ്ഞു. എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

യുഡിഎഫിനും എൻഡിഎയ്ക്കും ഒരു സ്ഥാനാർത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയിൽ എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം.

Advertisment