Advertisment

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല; ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ; ജയിന്‍ രാജിനെ തള്ളി പി ജയരാജന്‍

New Update

പാനൂര്‍ : പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ മകന്‍ ജയിന്‍ രാജിനെ തള്ളി സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

Advertisment

publive-image

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി. മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.”

പാനൂര്‍ കൊലപാതകത്തിന് പിന്നാലെ ജയിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇരന്ന് വാങ്ങുന്നത് ശീലമായി പോയി എന്ന പരാമര്‍ശമാണ് വിവാദമായത്.

P JAYARAJAN p jayarajan speaks
Advertisment