കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ല ; വടകരയില്‍ ആര്‍എംപി വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനെന്ന് പി ജയരാജന്‍ ;കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരും

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, April 24, 2019

കോഴിക്കോട്: വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരൻ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും ജയരാജന്‍ പറഞ്ഞു.

കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

×