Advertisment

നടൻ ശ്രീനിവാസന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു;  പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ട്; രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് അദ്ദേഹമെന്ന് പി.ജയരാജന്‍

New Update

ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയല്ല ശ്രീനിവസനെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു നടൻ ശ്രീനിവാസന്‍. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന ആളാണ് അദ്ദേഹമെന്നും ജയരാജന്‍ പറഞ്ഞു.

ട്വന്റി-20യേയും പി.ജയരാജന്‍ വിമര്‍ശിച്ചു. ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

P JAYARAJAN p jayarajan speaks
Advertisment