Advertisment

 എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നു; പിജെ എന്ന പേരില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യാജനോട്ടീസ് ഇറക്കുന്നു,  ജാഗ്രത വേണമെന്ന് പി ജയരാജന്‍

New Update

കണ്ണൂര്‍: തന്റെ പേരില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പി ജയരാജന്‍. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്‍ഡിഎഫിന്റെ ജനപ്രീതിയില്‍ യുഡിഎഫും ബിജെപിയും ആശങ്കയിലാണെന്നും പി ജയരാജന്‍ പ്രതികരിച്ചു.

Advertisment

publive-image

“കഴിഞ്ഞ ദിവസം പിജെ എന്ന പേരിലുള്ള നോട്ടീസുകള്‍ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി മനസ്സിലാക്കുന്നു. ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്.

ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.

തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍.ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്.

തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം. ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.തുടര്‍ഭരണം ലഭിക്കാന്‍ പോവുന്ന ഈ ചരിത്ര നിമിഷത്തില്‍ ഓരോരുത്തരും തങ്ങളാലാവും വിധം എല്‍ ഡി എഫിന് വോട്ട് സമാഹരിക്കാന്‍ വേണ്ടി രംഗത്തിറങ്ങണം,” പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

P JAYARAJAN p jayarajan speaks
Advertisment