Advertisment

വിജിലന്‍സുള്ളത് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ?": മന്ത്രിക്കെതിരെ അന്വേഷണം നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ.ഫിറോസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം  : മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി അന്വേഷിക്കാത്തതില്‍ സര്‍ക്കാരിനെയും വിജിലന്‍സിനെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്തെത്തി.

Advertisment

അന്വേഷണം നടത്തുന്നതിനെപ്പറ്റി വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് അത്തരമൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നായിരുന്നു വിജിലന്‍സില്‍ നിന്നും ലഭിച്ച മറുപടിയെന്ന് പി.കെ.ഫിറോസ് പറഞ്ഞു. വിജിലന്‍സുള്ളത് പിണറായി വിജയന്റെ അടുക്കളയിലാണോ അതോ കെ.ടി.ജലീലിന്റെ വീട്ടിലാണോയെന്നും പി.കെ.ഫിറോസ് ചോദിച്ചു.

publive-image

പരാതി നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഫിറോസ് പറഞ്ഞു. പരാതി നല്‍കിയാല്‍ വിജിലന്‍സിന് സ്വമേധയാ അന്വേഷണം നടത്താമെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍ നിന്നും മറുപടി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് നല്‍കിയ മറുപടി മന്ത്രി കെ.ടി.ജലീലോ മുഖ്യമന്ത്രി പിണറായി വിജയനോ എഴുതിക്കൊടുത്ത മറുപടിയാണെന്നും ഫിറോസ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.

Advertisment