Advertisment

വിമര്‍ശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുത്; രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ച്ചയുണ്ട്, സര്‍ക്കാരിനു വേണ്ടിയല്ല ജനങ്ങളെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് കോവിഡില്‍ സര്‍ക്കാരുമായി സഹകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

New Update

മലപ്പുറം: കെ.എം. ഷാജി എംഎൽഎയെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വിമർശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു പ്രളയവും ഓഖിയും നേരിട്ടതിൽ വീഴ്ചയുണ്ടായിട്ടുണ്ട്.

Advertisment

publive-image

അതിൽ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാരിനു വേണ്ടിയല്ല ജനങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് കോവിഡ് കാലത്ത് സർക്കാരുമായി സഹകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരണം പൂർണമായും ഉണ്ടാവും. എന്നാൽ കേരളത്തിൽ എല്ലാം ശുഭമല്ല. സന്നദ്ധപ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. വീഴ്ചകൾ കണ്ടാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു വിമർശനങ്ങളും ഉണ്ടാകും. അത് ചർച്ച ചെയ്യുകയാണ് വേണ്ടത്, അതിനോട് അസഹിഷ്ണുത പാടില്ല.

വിമർശനങ്ങളെ വികൃതമനസോ നിഷാധാത്മക നിലപാടോ ആയി കാണാതെ വിമർശനാത്മകമായ രീതിയിൽ സമീപിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി വിമർശനാതീതനാണെന്ന് ധരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikutty cm pinarayi km shaji
Advertisment