Advertisment

നോർക്ക ഒരു മേശയും കസേരയുമിട്ടിരുന്നാൽ എല്ലാമാവില്ല; സൗകര്യങ്ങൾ ഒരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല; പ്രവാസികൾ തിരിച്ച് വരുമ്പോൾ ക്രെഡിറ്റ് എടുക്കാനാണ് നോർക്ക മാത്രം മതിയെന്ന് പറയുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി

New Update

മലപ്പുറം: വിദേശത്തു നിന്നും തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി സൗകര്യങ്ങൾ ഒരുക്കിയെന്ന് പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികൾ തിരിച്ച് വരുമ്പോൾ ക്രെഡിറ്റ് എടുക്കാനാണ് നോർക്ക മാത്രം മതിയെന്ന് പറയുന്നത്.

Advertisment

publive-image

നോർക്ക ഒരു മേശയും കസേരയുമിട്ടിരുന്നാൽ എല്ലാമാവില്ല.കെഎംസിസിയെപോലും ഒന്നിലും സഹകരിപ്പിക്കുന്നില്ല.കൊവിഡ് കൊണ്ട് സർക്കാരിന് അധിക ചെലവൊന്നും വന്നിട്ടില്ല. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കോവിഡ് മൂലം ഉണ്ടായതെന്നുള്ള വാദം ശരിയല്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ സാമ്പത്തിക നയങ്ങളാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. അഞ്ചിലധികം സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikutty norkka
Advertisment