കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ല ; റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കുമെന്ന് പി.കെ ശ്രീമതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 18, 2019

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ മണ്ഡലം എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.

റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കും. ആരുടെയെങ്കിലും സമ്മർദഫലമായാണോ ധർമ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിയതെന്ന് അറിയില്ലെന്നും ശ്രീമതിവ്യക്തമാക്കി.

×