Advertisment

കേളി ദവാദ്മി ഏരിയ പി കൃഷ്ണപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ്: കേളി കലാ സാംസ്കാരികവേദി ദവാദ്മി ഏരിയയുടെ ആഭിമുഖ്യത്തില്‍ പി കൃഷ്ണപിള്ള യുടെ 71-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

Advertisment

publive-image

കേളി സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി ആര്‍ സുബ്രഹ്മ ണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കേരളത്തിലെ കമ്മ്യുണിസ്റ്റ് സ്ഥാപക നേതാക്കളില്‍ ഒരാളായ പി കൃഷ്ണപ്പിള്ളയുടെ ഏഴു പതിറ്റാണ്ട് മുന്‍പുള്ള സമര പോരാട്ടങ്ങള്‍ മാതൃകയാക്കി, അന്ന് നിലനിന്നിരുന്ന അനാചാര ങ്ങള്‍ മടക്കിക്കൊണ്ടു വരാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ കുത്സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പിക്കണമെന്ന് അനു സ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ദവാദ്മിയില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ റഷീദ് കരുനാഗപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഏരിയ ജോയിന്‍റ് സെക്രട്ടറി ഉമ്മര്‍ ആമുഖ പ്രഭാഷണവും ട്രഷര്‍ സന്തോഷ്‌ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

കേളി സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി ആര്‍ സുബ്രഹ്മ ണ്യന്‍, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, ഏരിയ പ്രസിഡണ്ട് ഷാജി പ്ലാവിളയില്‍, കായിക വിഭാഗം കണ്‍വീനര്‍ മുജീബ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതവും, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ രാജേഷ്‌ നന്ദിയും പറഞ്ഞു.

 

Advertisment