Advertisment

പി. എം. എഫ്  മലാസ് യൂണിറ്റ് പുന: സംഘടിപ്പിച്ചു . 

author-image
admin
Updated On
New Update
Advertisment
റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മലാസ് യൂണിറ്റ് പുനഃസംഘടി പ്പിച്ചു.  പ്രസിഡന്റ്‌ ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സംഘടനയുടെ  പ്രവർത്തന ലക്ഷ്യങ്ങളെ കുറിച്ച്  ഗ്ലോബൽ പ്രസിഡന്റ്‌ റാഫി പാങ്ങോട് സംസാരിച്ചു.
publive-image
14 അംഗ നിർവ്വാഹക സമിതി  അംഗങ്ങളെ തിരഞ്ഞെടുത്തു.
കൺവീനർ ആയി അലക്സ്‌ കൊട്ടാരക്കരയെയും ജോയിന്റ് കൺവീനർമാരായി  നിസാർ കല്ലറ, മുഹമ്മദ്‌ റാസി എന്നിവ രെയും   തിരഞ്ഞെടുത്തു.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സുരേഷ് ശങ്കർ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലോഷ്യസ് വില്ല്യം, വൈസ് പ്രസിഡന്റ്‌ ജോർജ് കുട്ടി  മാക്കുളം,ജീവകാരുണ്യ വിഭാഗം കൺവീനർ രാജു പാലക്കാട്,നിർവ്വാഹക സമിതി അംഗം രാധാകൃഷ്ണൻ പാലത്ത്,നിസാർ പള്ളിക്കശേരി, മലാസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളത്തിൽ പ്രവാസികൾക്ക്  എതിരെ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുവാൻ തീരുമാനിച്ചു.
നാട്ടിലെ പ്രവാസി സംരംഭകർ ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികളിൽ നിന്നും നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചും പ്രവാസി സംരഭകർ ആത്മഹത്യയിലേക്ക് എത്തപ്പെടുന്ന  അവസ്ഥക്ക്
കാരണക്കാരായവരെ  നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും അവശ്യപെട്ടുകൊണ്ടു  സൗദിതലത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാ നായുള്ള നിവേദനത്തിനു പിന്തുണക്കായുള്ള ഒപ്പ് ശേഖരണത്തി ന്റെ ഭാഗമായുള്ള "അതിജീവനത്തിനായി" ക്യാമ്പയിന് മലാസ് യൂണിറ്റിൽ തുടക്കം കുറിച്ചു.ഒപ്പുശേഖരണ രേഖകൾ രാജു പാലക്കാട് മലാസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
Advertisment