Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

New Update

Advertisment

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

നവംബര്‍ ഒമ്പതിന് പ്രധാനമന്ത്രിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഉര്‍ജിത് പട്ടേല്‍ കണ്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

അടുത്ത തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്‍റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ പദ്ധതിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

വായ്പ നല്‍കുന്നതില്‍ നിന്ന് 11 ബാങ്കുകളെ റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു. ഈ തടസങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. നേരത്തെ, സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്നും, റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ അടുത്തയിടെ പറഞ്ഞിരുന്നു.

Advertisment