കേരളത്തിൽ ഇടതുമുന്നണി വിജയിക്കുന്ന ആദ്യ മണ്ഡലം വയനാട് ആയിരിക്കും ; രാഹുൽ  വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് കോൺഗ്രസിന്‍റെ പൊള്ളയായ അവകാശ വാദം മാത്രമാണ്. കോൺഗ്രസ് മുമ്പും ഇത്തരത്തിലുള്ള കണക്കുകളുമായി വന്നിട്ടുണ്ടെന്ന് പി പി സുനീർ 

ന്യൂസ് ബ്യൂറോ, വയനാട്
Sunday, April 21, 2019

വയനാട്:  കേരളത്തിൽ ഇടതുമുന്നണി വിജയിക്കുന്ന ആദ്യ മണ്ഡലം വയനാട് ആയിരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ. എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് കോൺഗ്രസിന്‍റെ പൊള്ളയായ അവകാശ വാദം മാത്രമാണ്.

കോൺഗ്രസ് മുമ്പും ഇത്തരത്തിലുള്ള കണക്കുകളുമായി വന്നിട്ടുണ്ടെന്നും എന്നാൽ ഫലം നേർവിപരീതമായിരുന്നെന്നും പി പി സുനീർ പറഞ്ഞു.

വയനാട് മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് ഈ ദിവസങ്ങളെല്ലാം ഉപയോഗിച്ചത്. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ ഒന്നും നടന്നിട്ടില്ല. വയനാട്ടിലെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. ഒരിക്കൽക്കൂടി യുഡിഎഫിന് വോട്ട് നൽകാൻ വയനാട്ടിലെ ജനം തയ്യാറാകില്ലെന്നാണ് പ്രതീക്ഷയെന്നും പി പി സുനീർ പറഞ്ഞു.

×