Advertisment

ബജറ്റിൽ ആദ്യമായി ഹോര്‍ട്ടികോര്‍പ്പിന് പണം അനുവദിച്ചിട്ടുണ്ട്; വിപണിയിലെ ഇടപെടലിനും, വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമാണ് ഈ പണം വിനിയോഗിക്കുക; വിലക്കയറ്റം പിടിച്ചു നിര്‍ത്താൻ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷിമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറിയുടെ വിലക്കയറ്റം ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് ഉൽപാദനം കൂട്ടി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു.

Advertisment

publive-image

ഹോര്‍ട്ടികോര്‍പ്പ് സുസജ്ജമാണ്. ബജറ്റിൽ ആദ്യമായി ഹോര്‍ട്ടികോര്‍പ്പിന് പണം അനുവദിച്ചിട്ടുണ്ട്. വിപണിയിലെ ഇടപെടലിനും,വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമാണ് ഈ പണം വിനിയോഗിക്കുകയെന്നും കൃഷിമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വേനൽ കടുത്തതോടെ കൃഷി കുിറയുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുകയും ചെയ്തേക്കാം. ഇത് പച്ചക്കറി വില ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് വില പിടിച്ചു നിർത്താനുള്ള വിപണി ഇടപെടലുമായി സർക്കാർ രം​ഗത്തെത്തിയത്.

Advertisment