വോട്ടു ചോദിക്കാന്‍ ശ്രീനിവാസനെ കണ്ടു : കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് ചോദിക്കാന്‍ മറന്ന് തിരികെ പോന്നു : സംഭവം ഫെയ്‌സ്ബുക്കില്‍ വിവരിച്ച് പി രാജീവ്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 15, 2019

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് പി. രാജീവ്.  പ്രചരണം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിന്റെ ഭാഗമായാണ് പി രാജീവ് നടന്‍ ശ്രീനിവാസനെ സന്ദര്‍ശിച്ചത്.

താരത്തെ കണ്ട് സംസാരിച്ചെങ്കിലും വന്ന കാര്യം പറയാതെയാണ് രാജീവ് മടങ്ങിയത്. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായാണ് ശ്രീനിവാസന്റെ അടുത്തെത്തിയത്. എന്നാല്‍ ജൈവ കൃഷിയെക്കുറിച്ച് സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു പോവുകയായിരുന്നു എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജീവ് പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘നടന്‍ ശ്രീനിവാസനെ എപ്പോള്‍ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങള്‍ ഒന്നിച്ച് നടീല്‍ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ വലിയ മുന്നേറ്റമാണ് കൃഷിയില്‍ ഉണ്ടായത്. കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മറന്നു പോയി.’

×