Advertisment

എല്ലാ നേതാക്കളുമായി ആലോചിച്ചാണ് തീരുമാനമെടുത്തത് ; നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല ; ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment

publive-image

സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മീഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി.

വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ പദ്മനാഭനോട് പറഞ്ഞതാണ് മരണമൊഴി. എന്നാല്‍ സികെ പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞവര്‍ കോടതി കയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment