Advertisment

കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുത്തത് കേന്ദ്ര നേതൃത്വമാണ്; ഒരു പ്രശ്നവുമില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ട് , പിന്നെന്താണ് പ്രശ്‌നം ?; സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തുന്ന വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കില്‍ പുറത്തു വിടൂ ; മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ശ്രീധരന്‍പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സിപിഎമ്മും ബിജെപിയും തമ്മിൽ ഉപതെര‍ഞ്ഞെടുപ്പുകളിൽ വോട്ട് കച്ചവടം നടത്തുകയാണെന്ന ആരോപണം പരാജയഭീതിയിൽ നിന്നാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയും പറയുന്നത്. ആരോപണം പുച്ഛിച്ചു തള്ളുന്നെന്ന് പിള്ള പറയുന്നു.

Advertisment

publive-image

തെളിവുണ്ടെങ്കിൽ പുറത്ത് വിടാൻ മുല്ലപ്പള്ളിയെ പിള്ളയും വെല്ലുവിളിക്കുന്നു. കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമതീരുമാനമെടുത്തത് കേന്ദ്രനേതൃത്വമാണ്. ഒരു പ്രശ്നവുമില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ട്.പിന്നെന്താണ് പ്രശ്നമെന്ന് ശ്രീധരൻപിള്ള.

വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും നേർക്കു നേരാണെന്ന് പറഞ്ഞ എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷാകട്ടെ, വോട്ട് കച്ചവട ആരോപണം പുച്ഛിച്ചു തള്ളുന്നെന്നും പറഞ്ഞു

Advertisment