Advertisment

സമരം വിജയമായിരുന്നു; പോരാട്ടം തുടരും, ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള ;'ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല സമരം'

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം വിജയമായിരുന്നു. പോരാട്ടം തുടരും. ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Advertisment

publive-image

ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ എന്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു

Advertisment