Advertisment

പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റഫാല്‍ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് പി.സായ്‌നാഥ്

New Update

Advertisment

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി നരേന്ദ്ര മോദി നടപ്പില്‍ വരുത്തിയ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റഫാല്‍ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ്.

‘ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണ്. റഫാലിനെക്കാളും വലിയ അഴിമതിയാണ് പ്രധാന്‍മന്ത്രി ഫസല്‍ യോജന. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല’- സായ്‌നാഥ് പറഞ്ഞു. കിസാന്‍ സ്വരാജ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാരാഷ്ട്രയില്‍ 2.80 ലക്ഷം കര്‍ഷകരാണ് സോയ കൃഷി ചെയ്യുന്നത്. ഒരു ജില്ലയില്‍ 19.2 കോടിയുടെ പ്രീമിയമാണ് കര്‍ഷകര്‍ നല്‍കിയത്. 77 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അടച്ചു. ആകെ 173 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഷൂറന്‍സിന് ലഭിച്ചിരിക്കുന്നത്’.

‘കൃഷിനാശം സംഭവിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിമുകള്‍ തിരിച്ചടച്ചു. ഒരു ജില്ലയില്‍ റിലയന്‍സ് ഇപ്രകാരം നല്‍കിയത് 30 കോടി രൂപയാണ്. ബാക്കി 143 കോടി രൂപ റിലയന്‍സിന്റെ ലാഭവും. ഒരു രൂപ പോലും നിക്ഷേപിക്കാതെയാണ് അവര്‍ക്കിത് ലഭിച്ചത്. ഇത് ഒരു ജില്ലയുടെ മാത്രം കാര്യമാണ്. പദ്ധതിയുടെ ഭാഗമായിട്ടുള്ള ബാക്കി ഗ്രാമങ്ങളുമായി ഈ സംഖ്യ ഗുണിച്ചു നോക്കൂ’- മഹാരാഷ്ട്രയിലെ അവസ്ഥ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

Advertisment