Advertisment

‘വിദേശപരിപാടികള്‍ക്കിടെ യാത്ര പോകാറുണ്ട്’; നിഗൂഢമായി വ്യാഖ്യാനിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സ്പീക്കര്‍

New Update

തിരുവനന്തപുരം: തനിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. യാത്രകള്‍ സംബന്ധിച്ചുള്ള എല്ലാ വ്യാഖ്യാനങ്ങളും തികഞ്ഞ നുണക്കഥകളും, സത്യവുമായി പുലബന്ധം പോലും ഇല്ലാത്തവയുമാണ്.

Advertisment

publive-image

നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴികളെന്ന പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണെന്നും സ്പീക്കര്‍ പറഞ്ഞു. വിദേശയാത്രകള്‍ ഒന്നും രഹസ്യമായിരുന്നില്ല.

പ്രവാസി സംഘടനകളുടെ നൂറുകണക്കിന് ക്ഷണങ്ങള്‍ക്കിടയില്‍ നിര്‍ബന്ധം സഹിക്ക വയ്യാതെയും, തീരെ ഒഴിവാക്കാനാവാത്തതുമായ പരിപാടികളിലാണ് സംബന്ധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം യാത്രകളുടെയും ചെലവുകള്‍ വഹിച്ചത് ഈ സംഘടനകളാണ്.

അതിന്റെ എല്ലാം വിശദാംശങ്ങള്‍ ആര്‍ക്കും പരിശോധനക്ക് ലഭ്യമാകും വിധം സുതാര്യവുമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

p sreerama krishnan
Advertisment