Advertisment

പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള കനത്ത വെല്ലുവിളി...ഇന്ത്യയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നിയമം ഉണ്ടാക്കിയതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

New Update

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള കനത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നിയമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

 

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമത്തിന് എതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും തീരുമാനിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും ഇതില്‍ പങ്കെടുക്കും.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ഇ​ന്ത്യ​യെ പ​റ്റി ഒ​രു ചു​ക്കും അ​റി​യാ​ത്ത​വ​രാ​ണ് നി​യ​മം ഉ​ണ്ടാ​ക്കി​യ​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സ്പീ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നു വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി​യും അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ 2014 ഡി​സം​ബ​ര്‍ 31-നു​മു​ന്‍​പ് പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ല​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഹി​ന്ദു, സി​ഖ്, ബു​ദ്ധ, പാ​ഴ്സി, ജൈ​ന, ക്രി​സ്ത്യ​ന്‍ മ​ത​ക്കാ​ര്‍​ക്ക് പു​തി​യ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും.

p ramakrishnan response
Advertisment